സ്ത്രീകളില്‍ സാധാരണയായി കണ്ടു വരുന്ന ക്യാന്‍സര്‍ വിഭാഗങ്ങളില്‍ ഒന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. എന്നാല്‍ പ്രായം കൂടിയവരില്‍ മാത്രമാണ് ഈ ക്യാന്‍സര്‍ സാധ്യത നിലനില്‍ക്കുന്നതെന്നും കുറഞ്ഞ പ്രായത്തില്‍ പ്രതിരോധ ശേഷിയും ആരോഗ്യവുമുള്ളതിനാല്‍ ക്യാന്‍സര്‍ ബാധിക്കില്ലെന്നുമുള്ള മിഥ്യാധാരണ മിക്ക സ്ത്രീകള്‍ക്കുമുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളെല്ലാം ഏത് പ്രായത്തില്‍ വേണമെങ്കിലും ബാധിക്കാം. ഇക്കാര്യം തിരിച്ചറിയുകയും ലക്ഷണങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്യുകയാണെങ്കില്‍ ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. ഇതില്‍ ഏറ്റവും പ്രധാനം ലക്ഷണങ്ങള്‍ കണ്ടെത്തുക…
